Memorable ton by Virat Kohli lifts India on Day 2
ഇതിനു മുമ്പ് 2014ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ 10 ഇന്നിങ്‌സുകളില്‍ നിന്നും വെറും 134 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. എന്നാല്‍ ഇത്തവണ ആദ്യ ഇന്നിങ്‌സില്‍ തന്നെ 149 റണ്‍സെടുത്ത് കോലി വിമര്‍ശകരുടെ വായടപ്പിച്ചു കഴിഞ്ഞു. ഉജ്ജ്വല സെഞ്ച്വറിയിലൂടെ ടീമിനെ മുന്നില്‍ നിന്നു നയിച്ച കോലിക്ക് അഭിനന്ദനപ്രവാഹമാണ്. ക്രിക്കറ്റ് ലോകം അദ്ദേഹത്തെ വാനോളം പുകഴ്ത്തി.
#ENGvIND